Category Archives: Malayalam Articles

ivanios-geevarghese

ഒരു സന്യാസിയുടെ സൗന്ദര്യ ദര്‍ശനം | ഫാ. ഡോ. കെ. എം. ജോര്‍ജ്

ഒരു സന്യാസിയുടെ സൗന്ദര്യ ദര്‍ശനം | ഫാ. ഡോ. കെ. എം. ജോര്‍ജ്

pope-francis-feet-washing-2024

സുവിശേഷ ധൈര്യം (Gospel Courage) | ഫാ. ഡോ. കെ. എം. ജോര്‍ജ്

ഫ്രാന്‍സിസ് മാര്‍പാപ്പാ വീണ്ടും അദ്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നു. ഈ കഴിഞ്ഞ വിശുദ്ധ വ്യാഴാഴ്ച റോമിലെ ഒരു ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്ന 12 കുറ്റവാളികളായ സ്ത്രീകളുടെ കാലുകള്‍ കഴുകി മുത്തിക്കൊണ്ടാണ് അദ്ദേഹം കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മാതൃക പിന്തുടര്‍ന്നത്. അത്യസാധാരണമെന്നോ അത്യപൂര്‍വമെന്നോ മാത്രമല്ല, തീര്‍ത്തും അസാധ്യമായ ഒരു…

cross-icon

കുരിശ് എന്ന അനുഗ്രഹീത വൃക്ഷം | ഫാ. കെ. എം. ജോര്‍ജ്ജ്

പാതിനോമ്പില്‍ പള്ളിയുടെ മധ്യത്തില്‍ നാം കുരിശ് സ്ഥാപിക്കുന്നു. ഇതിന് പ്രതീകാത്മകമായ അര്‍ത്ഥമാണ് (്യൊയീഹശര ാലമിശിഴ) സഭ കല്പിക്കുന്നത്. പള്ളി അഥവാ ദേവാലയം ദൈവസൃഷ്ടിയായ ഈ പ്രപഞ്ചത്തിന്‍റെ ചെറിയ രൂപമാണ്. അപ്പോള്‍ സൃഷ്ടിയുടെ കേന്ദ്രത്തിലാണ് യേശുവിന്‍റെ സ്ലീബാ സ്ഥാപിക്കപ്പെടുന്നത്. അതുപോലെ, നാല്‍പ്പതുനോമ്പ് നമ്മുടെ…

aksharam-01-kmg

അക്ഷരം ജാലകമാക്കുന്ന ജാലവിദ്യ | ഫാ. ഡോ. കെ. എം. ജോര്‍ജ്

ശരീരശാസ്ത്രത്തില്‍ ഓട്ടോഫജി (autophagy) എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ശരീരധര്‍മ്മത്തെക്കുറിച്ച് പറയുന്നുണ്ട്. ഗ്രീക്ക് ഭാഷയില്‍ നിന്നു വന്ന ഈ വാക്കിനര്‍ത്ഥം ‘സ്വയം ഭുജിക്കല്‍’ (auto – സ്വയം, phagein – തിന്നുക). സംഗതി ഇതാണ്; ജീവനുള്ള ശരീരത്തില്‍ നിരന്തരം കോടിക്കണക്കിന് കോശങ്ങള്‍ ചാവുകയും പുതിയ…

theophilos-08

മാര്‍ തെയോഫിലോസ്: മലങ്കരസഭയുടെ വിശിഷ്ട വാതായനം | ഫാ. ഡോ. കെ. എം. ജോര്‍ജ്

മലങ്കരസഭയെ ഓര്‍ത്തഡോക്സ് സഭകളുടെ ആഗോള ഭൂപടത്തില്‍ കൊണ്ടുവന മുഖ്യസൂത്രധാരകന്‍ ഡോ. ഫീലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയാണ്. അതിനു വേദിയൊരുക്കിയത് ലോക സഭാ കൗണ്‍സിലും (ണ.ഇ.ഇ.). എക്യുമെനിക്കല്‍ രംഗത്ത് പില്‍ക്കാലത്ത് പ്രവര്‍ത്തിച്ചിട്ടുള്ള നമ്മുടെ പ്രഗല്‍ഭരായ സഭാംഗങ്ങളെല്ലാം മാര്‍ തെയോഫിലോസ് വെട്ടിത്തെളിച്ച പാതയെ ആദരിച്ചുകൊണ്ടാണ്…

fr-dr-k-m-george

പ്രത്യാശയുടെ നക്ഷത്രദീപങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

യേശുക്രിസ്തു ജനിച്ചത് പാലസ്തീനിലാണ്. തീര്‍ത്തും ദുഃഖകരമായ സാഹചര്യങ്ങളാണ് തിരുപ്പിറവിയെ ചൂഴ്ന്നുനിന്നത്. പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയമിന്, യേശുവിന്‍റെ അമ്മയ്ക്ക് ഒന്നു കയറിക്കിടക്കാന്‍ ഇടമി ല്ലായിരുന്നു. അതുകൊണ്ടാണല്ലോ കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ യേശു ജനിച്ചത്. അധികം ദിവസങ്ങളാകുന്നതിനു മുന്‍പ് രാജകോപത്തെ ഭയന്ന് കുഞ്ഞിനെയും മാറോടണച്ച് ഈജിപ്തിലേക്ക്…

droplect

പരിസ്ഥിതിയും ഗാഢലാവണ്യാനുഭൂതിയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

പരിസ്ഥിതി എന്ന വാക്ക് ഏതാനും ദശകങ്ങളായിട്ട് നാം വളരെയേറെ ഉപയോഗിക്കുന്നു. ഇംഗ്ലീഷിലെ Environment എന്നതിന് പകരമായിട്ടാണ് മലയാളത്തില്‍ പരിസ്ഥിതി സാധാരണ ഉപയോഗിക്കുന്നത്. 20-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലാണ് പാരിസ്ഥിതികശാസ്ത്രം (Environmental Science) എന്ന പഠനശാഖ ഉരുത്തിരിയുന്നത്. അതിനു പകരമായി ലരീഹീഴ്യ എന്ന പദവും…

snow

ഒരു മഞ്ഞുകണത്തിന്‍റെ മഹാമാനങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

അന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് മഞ്ഞു പെയ്യുന്നത് ഞാന്‍ ആദ്യമായി കണ്ടത്. പശ്ചിമ യൂറോപ്പില്‍ ഒരു സെപ്റ്റംബറില്‍ വിദ്യാര്‍ത്ഥിയായി എത്തി, ഡിസംബര്‍ മാസത്തില്‍, പരിമൃദുലമായ ശലകങ്ങളായി ആകാശത്തു നിന്നു പൊഴിയുന്ന മഞ്ഞിന്‍ കണികകള്‍ പുഷ്പവൃഷ്ടിപോലെ ദേഹത്തു പതിച്ചപ്പോള്‍ ആക്ഷരികമായി തുള്ളിച്ചാടി. മഞ്ഞുവീഴ്ചയെക്കുറിച്ച് അതുവരെയുണ്ടായിരുന്ന…

fr-dr-k-m-george
t-oommen-01

ആര്‍ക്കിടെക്റ്റ് മരോട്ടിപ്പുഴ റ്റി. ഉമ്മന്‍ അനുസ്മരണം | ഫാ. കെ. എം. ജോര്‍ജ്

പ്രിയ സഹോദരങ്ങളെ, നമ്മുടെ ഇടവകയ്ക്കും നാടിനും അഭിമാനമായ ആദരണീയനായ ആര്‍ക്കിടെക്റ്റ് ഉമ്മന്‍ സാറിനോട് നമുക്കെല്ലാം തീരാത്ത കടപ്പാടുണ്ട്. അതീവ സൗമ്യനും ഓര്‍ത്തഡോക്സ് സഭയുടെ വിശ്വസ്ത പുത്രനുമായിരുന്ന ഈ ശ്രേഷ്ഠ സഹോദരന് പ്രണാമം അര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹത്തിലൂടെ നമ്മുടെ നാടിനു ലഭിച്ച എല്ലാ സേവനങ്ങളെയും…

dancer

സൃഷ്ടിയുടെ സൂക്ഷ്മ സ്പന്ദന സൗന്ദര്യം | ഫാ. ഡോ. കെ. എം. ജോര്‍ജ്

കലയുടെയും സാഹിത്യത്തിന്‍റെയും അന്തിമലക്ഷ്യം ആനന്ദമാണ് എന്ന് പൊതുവെ എല്ലാ ആചാര്യന്മാരും സമ്മതിക്കുന്നു. ആദ്ധ്യാത്മികതലത്തിലും ആനന്ദമാണ് പരമലക്ഷ്യം. “നിത്യമായ പരമാനന്ദത്തിന് ഞങ്ങളെ യോഗ്യരാക്കേണമേ” എന്ന് ക്രിസ്തീയ പ്രാര്‍ത്ഥനകളില്‍ ആവര്‍ത്തിച്ചു കാണാം. എല്ലാ മതങ്ങളുടെയും അന്തഃസത്തയില്‍ ആനന്ദാനുഭൂതിയാണ് അന്തിമ ബിന്ദു. എന്നാല്‍ എന്താണ് ആനന്ദം…

fr_dr_k_m_george_4
fr_dr_k_m_george_4

ന്യൂറോ സയന്‍സും സൗന്ദര്യാനുഭൂതിയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

ലാവണ്യ ദര്‍ശനം-41 മനുഷ്യന്‍റെ സൗന്ദര്യാനുഭൂതി (Aesthetic experience) വളരെ ആത്മനിഷ്ഠമാണ് (subjective) എന്ന് എല്ലാവര്‍ക്കും അറിയാം. സൗന്ദര്യശാസ്ത്രം നേരിടുന്ന ഒരു വലിയ വെല്ലുവിളി ഇതാണ്. അതായത്, ഒരാള്‍ക്ക് സുന്ദരമെന്നു തോന്നുന്നത് വേറൊരാള്‍ക്ക് അസുന്ദരമോ വികൃതമോ ആയി തോന്നാം. അപ്പോള്‍ അതൊരു തോന്നലാണ്….

KMG-Mar-Coorilos-Fr-Boby-Jose

ഭാഷയും പ്രതീകശേഷിയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

ലാവണ്യദര്‍ശനം – 40 ‘അക്ഷരം കൊല്ലുന്നു; ആത്മാവ് ജീവിപ്പിക്കുന്നു’ (2 കൊരി. 3:6). അക്ഷരത്തില്‍ നിന്ന് അര്‍ത്ഥത്തിലേക്കുള്ള യാത്ര മനുഷ്യഭാഷയിലും ആശയവിനിമയത്തിലും നിര്‍ണ്ണായകമാണ്. അര്‍ത്ഥം എന്ന ലക്ഷ്യത്തിലെത്തി എന്നു തോന്നുമ്പോള്‍ അര്‍ത്ഥത്തിന്‍റെ അനേകം വഴികള്‍ തുറക്കപ്പെടുന്നു. ആ വഴികളില്‍ ചിലത് വിശാലവും…

old_seminary_Padippura

പഠിത്തവീടിന്‍റെ പഠിപ്പുര | ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

(സഭാചരിത്രത്തില്‍ “പഠിത്തവീട്” എന്നറിയപ്പെട്ട പഴയസെമിനാരി എന്ന ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയുടെ പുതിയ കവാടം 2012 ഫെബ്രുവരി 24ന് പ. കാതോലിക്കാബാവാ ആശീര്‍വദിച്ചു തുറന്നുകൊടുത്തു. സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് തദവസരത്തില്‍ ചെയ്ത പ്രസംഗത്തിന്‍റെ വികസിത രൂപം)  ‘പടിപ്പുര’…

സര്‍വ്വസ്വതന്ത്രമായ സര്‍റിയലിസം | ഫാ. ഡോ. കെ. എം. ജോര്‍ജ്

ലാവണ്യദര്‍ശനം – 39 മോഡേണ്‍ ആര്‍ട്ടിലെ പ്രധാന പ്രസ്ഥാനമാണ് സര്‍റിയലിസം. സര്‍റിയലിസം (Surrealism) ഫ്രഞ്ച് പദമാണ്. Sur (സ്യുര്‍) എന്ന ഉപസര്‍ഗ്ഗത്തിനര്‍ത്ഥം ഉപരി, അതീതം എന്നൊക്കെയാണ്. സര്‍റിയലിസം എന്നാല്‍ റിയലിസത്തിന് അഥവാ യഥാതഥവാദത്തിന് അതീതമായത് എന്ന് ആക്ഷരികമായി അര്‍ത്ഥം കൊടുക്കാം. ഫ്രഞ്ച് കവിയായിരുന്ന…

fr-dr-k-m-george

സംവാദവും സഹയാത്രയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ‘പല വര്‍ഷങ്ങളില്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍’ സഭാവിജ്ഞാനീയം (Ecclesiology) സംബന്ധിച്ച് എഴുതിയ ശ്രദ്ധേയവും പഠനാര്‍ഹവുമായ ലേഖനങ്ങളുടെ ഈ സമാഹാരത്തിന് യാതൊരു അവതാരികയും വാസ്തവത്തില്‍ ആവശ്യമില്ല. എങ്കിലും അദ്ദേഹം സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടതുകൊണ്ടു മാത്രം ഈ കുറിപ്പ് എഴുതുന്നു….

Resurrection

ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്: ചില സാക്ഷ്യങ്ങളും സംശയങ്ങളും | ഫാ. ഡോ. കെ. എം. ജോര്‍ജ്

യേശുക്രിസ്തുവിന്‍റെ മരണവും ഉയിര്‍പ്പുമാണല്ലോ ക്രിസ്തീയ വിശ്വാസത്തിന്‍റെ ആണിക്കല്ല്. യേശുവിന്‍റെ പീഢാനുഭവം, ക്രൂശിലെ മരണം എന്നിവ വളരെ വിശദമായി സുവിശേഷങ്ങള്‍ വിവരിക്കുന്നുണ്ട്. ധാരാളം ദൃക്സാക്ഷികള്‍ അവയ്ക്കുണ്ട്. മനുഷ്യയുക്തിയനുസരിച്ച് ഈ സംഭവങ്ങള്‍ നമുക്ക് മനസ്സിലാക്കാം. ഒഴിഞ്ഞ കല്ലറ എന്നാല്‍ ഉയിര്‍പ്പില്‍ എന്താണ് സംഭവിച്ചത് എന്ന്…

alex-george-01

അലക്സ് ജോര്‍ജ്: നീതിയുടെ കാണാപ്പുറങ്ങള്‍ വായിച്ച നിയമജ്ഞന്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

ഉത്തമ സുഹൃത്തായിരുന്ന അലക്സ് ജോര്‍ജ്ജിന്‍റെ വേര്‍പാട് അദ്ദേഹത്തിന്‍റെ പല സുഹൃത്തുക്കളേയുംപോലെ എനിക്കും ഒരു ആത്മമിത്രത്തിന്‍റെ നഷ്ടത്തോടൊപ്പം ആത്മീയവും ബൗദ്ധികവുമായ ഒരു ശൂന്യതയും സൃഷ്ടിച്ചു. അലക്സിന്‍റെ മുഖത്തെ പുഞ്ചിരി കലര്‍ന്ന പ്രസന്നതയും ശാന്തസ്വരത്തിലുള്ള സംഭാഷണവും തന്‍റെ വ്യക്തിത്വത്തെ നന്നായി പ്രതിഫലിപ്പിച്ചു. വളരെ തിരക്കുള്ള…

dog

നായും നരനും: ഒരു വീണ്ടുവിചാരം | ഫാ. ഡോ. കെ. എം. ജോര്‍ജ്

നായയാണോ നരനാണോ ശ്രേഷ്ഠജീവി എന ചോദ്യമാണെന്നു തോന്നുന്നു പ്രബുദ്ധ കേരളത്തിന്‍റെ ഇപ്പോഴത്തെ മുഖ്യ ധാര്‍മിക സമസ്യ. മുറ്റത്തു കളിച്ചുകൊണ്ടു നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെയും സ്വന്തം ഉമ്മറത്തു വെറുതെയിരിക്കുന്ന വൃദ്ധജനങ്ങളെയും തെരുവുനായ്ക്കള്‍ കടിച്ചുകീറുന്നു. എങ്കിലും ഭരണകര്‍ത്താക്കള്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ അറച്ചുനില്‍ക്കുന്നു; യുദ്ധഭൂമിയില്‍ അര്‍ജുനനെപ്പോലെ,…