കപ്പൂച്ചിൻ മെസ്സ് സന്ദർശനം

KMG-Mar-Coorilos-Fr-Boby-Jose

ഗീവര്ഗീസ് മാര് കൂറിലോസ്, ഫാ. ഡോ. കെ. എം. ജോര്ജ് എന്നിവർ എറണാകുളത്തു ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ നേതൃത്തിൽ നടത്തുന്ന കപ്പൂച്ചിൻ മെസ്സ് സന്ദർശിച്ചു. ആർക്കും മൂന്ന് നേരം ശുദ്ധമായ ഭക്ഷണം കഴിക്കാം. കാഷ് കൗണ്ടർ ഇല്ല. സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ അവിടെ വച്ചിരിക്കുന്ന ഒരു “പോസ്റ്റ്‌ ബോക്സി” ൽ നിക്ഷേപിക്കാം. കയ്യിൽ ഒരു പൈസയും ഇല്ലെങ്കിലും വയർ നിറയെ കഴിക്കാം. കാശില്ലാത്തതുകൊണ്ട് ആരും വിശന്നിരിക്കരുത് എന്നതാണ് തത്വം. ബോബി അച്ചനും കപുച്ചിന് സഹോദരന്മാരും ചേർന്നാണ് വെപ്പും വിളമ്പും എല്ലാം. പ്രശസ്ത ചിത്രകാരൻ Fr. Joyson Capuchin വരച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാൻ‌സിസിന്റെ തിരുക്ഷത (stigmata) രംഗം പുറകിൽ കാണാം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്ന്. Company of Artists for Radiating Peace (CARP) എന്ന ചിത്രകാര കൂട്ടായ്മയുടെ ഒരു founder member ആണ് അച്ചൻ (സോപാന ഓർത്തഡോക്സ്‌ അക്കാദമിയിൽ Carp രണ്ടു ശില്പശാലകൾ നടത്തിയിട്ടുണ്ട് ). യാത്ര പറഞ്ഞപ്പോൾ കൂറിലോസ് തിരുമേനി ഒരു സംഭാവന പോസ്റ്റ്‌ ബോക്സിൽ ഇട്ട്, ഇതു നേരെ അങ്ങ് ചെല്ലുമല്ലോ എന്നു തമാശ പറഞ്ഞു. “ശരിക്കും” എന്നു ഞങ്ങൾ പറഞ്ഞു. വിശക്കുന്നവർക്ക് ആഹാരം കൊടുക്കാനാണല്ലോ ആ നിക്ഷേപം. അവസാന കണക്കെടുപ്പിൽ അതൊക്കെ മാത്രം ആണല്ലോ കർത്താവ് ചോദിക്കുന്നത് (St Matthew 25). ഈ സന്ദർശനം ഒരുക്കിയ നല്ല ചിത്രകാരൻ സുഹൃത്ത് ജോയ്‌സൺ അച്ചനും അനേകർക്കു തന്റെ രചനകളിലൂടെ ഉൾവെളിച്ചം നൽകുന്ന ബോബി അച്ചനും പാവങ്ങളുടെ വിശപ്പു അകറ്റുന്ന സഹോദരന്മാർക്കും നന്ദി.
 
– KMG
KMG-Mar-Coorilos-Fr-Boby-Jose-01 KMG-Mar-Coorilos-Fr-Boby-Jose-02 KMG-Mar-Coorilos-Fr-Boby-Jose-03