നീതിക്കായി വിശന്നു ദാഹിച്ചവന്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്
എന്നും പാവങ്ങളുടെ പക്ഷം പിടിച്ചിരുന്ന ഒരു മെത്രാന്‍ ആയിരുന്നു കഴിഞ്ഞയാഴ്ച അന്തരിച്ച ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്. ‘വിമോചനത്തിന്‍റെ ദൈവശാസ്ത്ര’മൊക്കെ ഉണ്ടാകുന്നതിന് വളരെ മുമ്പേ തന്നെ; യേശുക്രിസ്തുവിന്‍റെ സുവിശേഷം മനുഷ്യസ്നേഹത്തിന്‍റെയും മാനവനീതിയുടെയും മാനിഫെസ്റ്റോ ആണെന്ന് ബോധ്യപ്പെട്ട് മനുഷ്യസേവനത്തിന് ഇറങ്ങിയ ക്രിസ്തീയ പുരോഹിതനായിരുന്നു…