തെളിയുന്നു, ഏഴ് പൊൻവിളക്കുകൾ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് ഇത് ആനന്ദത്തിന്റെ സുദിനം. പുതുതായി 7 മെത്രാപ്പൊലീത്തമാർ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഭിഷിക്തരാകുന്നു. മലങ്കര സഭയ്ക്ക് നവദർശനവും സൂര്യശോഭയും നൽകാൻ ഏഴ് പൊൻവിളക്കുകളിലേക്ക് പരിശുദ്ധാത്മാഭിഷേകമാകുന്ന അഗ്നിനാളം തെളിയും. യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്കു നൽകിയതായ മഹാപൗരോഹിത്യ പിന്തുടർച്ചയുടെ അവകാശികളായി…