ബിഷപ്പ് കാലിസ്റ്റോസ് വെയര്‍: പൗരസ്ത്യ ഓര്‍ത്തഡോക്സ് വിശ്വാസത്തിന്‍റെ പാശ്ചാത്യ വ്യാഖ്യാതാവ് (1934-2022) | ഫാ. ഡോ. കെ. എം. ജോര്‍ജ്
ഇരുപതാം നൂറ്റാണ്ടില്‍ ഗ്രീക്ക്, റഷ്യന്‍ തുടങ്ങിയ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളില്‍ പ്രസിദ്ധമായ പേരാണ് ബിഷപ്പ് കാലിസ്റ്റോസ് വെയര്‍ (Kallistos Ware). ഇംഗ്ലീഷുകാരനായി ജനിച്ച് ആംഗ്ലിക്കന്‍ സഭയില്‍ അംഗമായിരുന്ന Timothy Ware പതിനേഴാം വയസില്‍ ഓര്‍ത്തഡോക്സ് വിശ്വാസത്തില്‍ ആകൃഷ്ടനായി. പണ്ഡിതനായ സന്യാസിയും ഓക്സ്ഫഡ്…