നായും നരനും: ഒരു വീണ്ടുവിചാരം | ഫാ. ഡോ. കെ. എം. ജോര്‍ജ്
നായയാണോ നരനാണോ ശ്രേഷ്ഠജീവി എന ചോദ്യമാണെന്നു തോന്നുന്നു പ്രബുദ്ധ കേരളത്തിന്‍റെ ഇപ്പോഴത്തെ മുഖ്യ ധാര്‍മിക സമസ്യ. മുറ്റത്തു കളിച്ചുകൊണ്ടു നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെയും സ്വന്തം ഉമ്മറത്തു വെറുതെയിരിക്കുന്ന വൃദ്ധജനങ്ങളെയും തെരുവുനായ്ക്കള്‍ കടിച്ചുകീറുന്നു. എങ്കിലും ഭരണകര്‍ത്താക്കള്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ അറച്ചുനില്‍ക്കുന്നു; യുദ്ധഭൂമിയില്‍ അര്‍ജുനനെപ്പോലെ,…