ഒരു മഞ്ഞുകണത്തിന്‍റെ മഹാമാനങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്
അന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് മഞ്ഞു പെയ്യുന്നത് ഞാന്‍ ആദ്യമായി കണ്ടത്. പശ്ചിമ യൂറോപ്പില്‍ ഒരു സെപ്റ്റംബറില്‍ വിദ്യാര്‍ത്ഥിയായി എത്തി, ഡിസംബര്‍ മാസത്തില്‍, പരിമൃദുലമായ ശലകങ്ങളായി ആകാശത്തു നിന്നു പൊഴിയുന്ന മഞ്ഞിന്‍ കണികകള്‍ പുഷ്പവൃഷ്ടിപോലെ ദേഹത്തു പതിച്ചപ്പോള്‍ ആക്ഷരികമായി തുള്ളിച്ചാടി. മഞ്ഞുവീഴ്ചയെക്കുറിച്ച് അതുവരെയുണ്ടായിരുന്ന…