പറങ്കിമാമ്മൂട്ടില്‍ വല്യച്ചന്‍: ഒരു ശ്രേഷ്ഠ വൈദിക പാരമ്പര്യത്തിന്‍റെ ഓര്‍മ്മകള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്
സമാദരണീയനായ പറങ്കിമാമ്മൂട്ടില്‍ വന്ദ്യ യോഹന്നാന്‍ കശ്ശീശായുടെ 140-ാം ജന്മവാര്‍ഷികവും 60-ാം ചരമവാര്‍ഷികവും തലവൂര്‍ വലിയപള്ളിയില്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ശ്രേഷ്ഠമായ ജീവിതത്തെക്കുറിച്ച് ഒരു ചെറിയ അനുസ്മരണം നടത്തുവാന്‍ എനിക്ക് ഭാഗ്യമുണ്ടായതില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ കൊച്ചുമകന്‍ ബഹുമാനപ്പെട്ട ജോസഫ് ജോര്‍ജ്ജ് അച്ചനോടും കുടുംബാംഗമായിത്തീര്‍ന്ന…