കടലും കന്യാസ്ത്രീയും | കെ. എം. ജി.

kmg-painting-may-2023

കാർപ്പ് കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘വരയോളം’ ചിത്രകലാ ക്യാമ്പ് 2023 മെയ് 20, 21, 22 തീയതികളിൽ തലശ്ശേരി സെൻറ് ജോസഫ് മൈനർ സെമിനാരിയിൽ വച്ച് നടത്തപ്പെട്ടു.
കേരളത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള കലാകൃത്തുക്കൾ തലശ്ശേരി കടൽ തീരത്തുള്ള ക്യാമ്പ് സ്ഥലത്ത് കടൽ വിഷയമാക്കി ചിത്രങ്ങൾ രചിച്ചു. പ്രശസ്ത ജലച്ചായ ചിത്രകാരനായ അശോകൻ മാസ്റ്റർ വാട്ടർ കളർ പെയിൻറിങ് ഡെമോൺസ്ട്രേഷൻ ക്യാമ്പിന്റെ ഭാഗമായി നടത്തി.
ഓരോരുത്തരും രചിച്ച ചിത്രങ്ങളെ ക്കുറിച്ചുള്ള ചർച്ചയും ഭാവി പരിപാടികളെക്കുറിച്ചുള്ള വിചിന്തനങ്ങളും പങ്കുവെയ്ക്കലുകളും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു. 23-ാം തീയതി ക്യാമ്പ് വിലയിരുത്തലോടുകൂടി വരയോളം ചിത്രകലാ ക്യാമ്പ് സമാപിച്ചു.